വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് കേ​ര​ളം സു​സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


തിരുവനന്തപുരം: വാക്സിൻ വിതരണത്തിന് കേരളം സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന കിട്ടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ ഡ്രൈ റൺ നടപടികൾ വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ നാൽ ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റൺ‍. 

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുക. എല്ലാ സ്ഥലങ്ങളിലും വാക്സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed