ഇ​ന്ത്യ-​യു​കെ വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു


ന്യൂഡൽ‍ഹി: ഇന്ത്യയിൽനിന്നും യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർ‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങൾ വീതമായിരിക്കും സർവീസ് നടത്തുക.  ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും സർവീസ്. 

ജനിതക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ‍ യുകെയിൽ‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർ‍വീസുകൾ‍ക്ക് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിസംബർ‍ 22 മുതൽ ഡിസംബർ‍ 31 വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് ജനുവരി എട്ട് വരെ നീട്ടുകയായിരുന്നു.  യുകെയിൽ‍ ആദ്യമായി റിപ്പോർ‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിൽ‍ 29 പേർ‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed