നെടുന്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട


 

കൊച്ചി: നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുന്പാശേരിയില്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അഞ്ച് പേരില്‍ നിന്നായി 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബൈയില്‍ നിന്ന് തന്നെ എത്തിയ പട്ടാന്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമും ദുബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമുമാണ് പിടികൂടിയത്.
അഞ്ച് പേരും സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്. ഒരിടവേളയ്ക്ക് ശേഷം നെടുന്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് സജീവമാകുന്നു എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.

You might also like

  • Straight Forward

Most Viewed