മകൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് കൊല്ലം കോർപ്പറേഷൻ കൗൺസിലർ മരിച്ചു


 


തോട്ടപ്പള്ളി: ദേശീയപാതയിൽ തോട്ടപ്പള്ളി പാലത്തിനുസമീപമുണ്ടായ വാഹനാപകടത്തിൽ കൊല്ലം ഡിസിസി അംഗവും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ കൊല്ലം പള്ളിമുക്ക് എ.എം.അൻസാരി (50) മരിച്ചു. കാർ നിയന്ത്രണംവിട്ട് പാലത്തിന്‍റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അൻസാരിയുടെ മകൻ അൻവറാണ് കാറോടിച്ചിരുന്നത്. സംഭവ സ്ഥലത്തുവച്ചു തന്നെ അൻസാരി മരിച്ചു. പരിക്കേറ്റ അൻവറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവർക്കും പരിക്കില്ല.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed