എം.സി. ഖമറുദ്ദീനെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കാസർഗോഡ്: സാന്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന എംസി കമറുദ്ദീൻ എംഎൽഎയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നുച്ചയ്ക്ക് 2.30ന് ഹാജരാക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് എം എൽ എയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. എം എൽ എയുടെ ജാമ്യാപേക്ഷ ഈ മാസം 11ന് കോടതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കെ കമറുദ്ദീൻ നടത്തിയ 13 കോടിയുടെ തട്ടിപ്പുകൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കമറുദ്ദീനെതിരെ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അതിനിടെ കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി.

