യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ പി. ബിജു അന്തരിച്ചു


 

തിരുവനന്തപുരം: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ പി ബിജു(43) അന്തരിച്ചു. രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
ഒക്ടോബർ 21നാണ്‌ ബിജുവിന് കൊവിഡ് സ്‌ഥിരീകരിച്ചത്. പത്ത്‌ ദിവസത്തിന്‌ശേഷം പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങൾ മൂലം ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. കൂടാതെ വൃക്കകൾ തകറാറിലായതിനെ തുടർന്ന്‌ കഴിഞ്ഞ ഒരാഴ്‌ചയായി ഡയാലിസ്‌ ചെയ്‌തിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്. പിതാവ്: പ്രഭാകരൻ, മാതാവ്: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ , വാവക്കുട്ടൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed