കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും ഐഎംഎ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ് നിൽക്കുന്നത്. രോഗവ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഐഎംഎ അറിയിച്ചു.
