നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി വിപിൻ ലാൽ. ഇതു സംബന്ധിച്ച് അദ്ദേഹം പോലീസ് പരാതി നൽകി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് പരാതി. കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം തടവിൽ കഴിയവേ സുനിക്ക് കത്തെഴുതി കൊടുത്തത് വിപിൻലാലാണ്.
ആലുവ ജയിലിൽ നടന്ന ഫോൺ വിളിയിലും പൾസർ സുനിയ്ക്ക് ഇയാൾ ഒത്താശ ചെയ്തതായാണ് വിവരം.
