രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയതായും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
