തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍വ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ


 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കകളും സംശയങ്ങളും ഏറെയാണ്. ഇതെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നാണ് കമ്മീഷൻ നിലപാട്. കൊവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed