കമല ഹാരിസ് വൈസ് പ്രസിഡന്‍റായാൽ യുഎസിനെ അപമാനിക്കും: ട്രംപ്

നോർത്ത് കരോളിന: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കമല ഹാരിസ് പ്രസിഡന്‍റായാൽ യുഎസിനെ അപമാനിക്കും. ആളുകൾ ഒരിക്കലും അവരെ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ വിജയിച്ചാൽ ചൈന വിജയിച്ചതിന് തുല്യമാകും. ബൈഡന്‍റെ നയങ്ങൾ അമേരിക്കയുടെ പതനത്തിനു വേണ്ടിയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ട്രംപ് നോർത്ത് കരോളിനയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ റാലിയിൽ പറഞ്ഞു.