കെടി ജലീലിന്റേത് ആത്മീയതയുടെ പേരിലുള്ള കള്ളക്കടത്ത്: കെ.എം ഷാജി, പിന്തുണച്ച് പിസി ജോർജ്


തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രമേയത്തെ പിന്തുണച്ച്  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ.എം. ഷാജിയുടെ പ്രസംഗം. പിണറായി വിജയൻ സീനിയർ മാൻഡ്രേക്കാണെന്ന് അദ്ദേഹം പരിഹസിച്ചു. കെടി ജലീലിനേയും രൂക്ഷമായ ഭാഷയിലാണ് കെഎം ഷാജി വിമർശിച്ചത്. കെടി ജലീൽ ആത്മീയതയുടെ പേരിൽ കള്ളക്കടത്ത് നടത്തുന്നെന്ന് കെ.എം ഷാജി ആരോപിച്ചു.

കെ.എം ഷാജിയുടെ വാക്കുകൾ: 

ഒരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വിശുദ്ധ ഖുറാൻ കൊണ്ടുപോയി കൊടുക്കുന്നത് എടപ്പാളിലാണ് എടപ്പാളിൽ നിന്ന് കുറച്ച് നടന്ന് പോയാൽ നിങ്ങൾക്കവിടെ സി.എച്ച് പ്രസ് എന്നൊരു പ്രസ് കാണാം. ലോകത്തേക്ക് മുഴുവൻ ഖുറാൻ കയറ്റി അയക്കുന്നത് ആ പ്രസിൽ നിന്ന് പ്രിന്റ് ചെയ്തിട്ടാണ്. നിങ്ങൾക്കറിയുമോ കേരളത്തിന്റെ തെരുവുകളിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് വിശുദ്ധ ഖുറാൻ ഒരു വരിപോലും തെറ്റാതെ ചൊല്ലാനറിയും. അത് പഠിപ്പിച്ച മത സംഘടനകൾ ഇവിടെയുണ്ട്. നിങ്ങൾ ഇത്ര പേരെ ഖുറാൻപഠിപ്പിക്കണമെന്നാണ്. ഖുറാന്റെ പ്രചാരണത്തിന് വിവിധ മാർഗങ്ങൾ വിശ്വാസികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവൺമെന്റ് ഇതാണ്. ആ മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്ന ഒരു കാര്യം ഖുറാൻ തിരിച്ചുകൊടുക്കാമെന്നാണ്. അപ്പോൾ സ്വർണം തിരിച്ചുകൊടുക്കൂല എന്നാണോ എന്നും ഷാജി ചോദിക്കുന്നു. 

കെഎം ഷാജിയുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് പിസി ജോർജ് എംഎൽഎ നിയമസഭയിൽ നടത്തിയത്. ഖുറാൻ എന്ന പേരിൽ വിദേശത്തു നിന്ന് കൊണ്ടുവന്നത് മുഴുവൻ സ്വർണമായിരുന്നുവെന്ന് പി.സി ജോർജ് പറഞ്ഞു. ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓർത്ത്, എന്റെ ജലീൽ സാഹിബേ... നിങ്ങൾ മണ്ടത്തരം പറഞ്ഞ് നടക്കരുത്. നിയമസഭയിൽ‍ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പി.സി ജോർജ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed