കേന്ദ്രത്തിന്റെ കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാസർഗോഡ് കളക്ടർ പ്രവർത്തിച്ചതായി ആരോപണം


കൊച്ചി: കാസര്‍ഗോഡ് റോഡുകള്‍ അടച്ച കളക്ടറുടെ നടപടി കേന്ദ്ര കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷനാണ് ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയ്ല്‍ സമര്‍പ്പിച്ചത്. ഹര്‍ജി വിധി പറയാന്‍ 26 ലേക്ക് മാറ്റി.

യാത്രാ, ചരക്ക് വാഹന ഗതാഗതം തുടങ്ങിയ നിയന്ത്രിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജില്ലാഭരണ കൂടം പ്രവര്‍ത്തിച്ചതെന്നാണ് ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed