പെ​ട്ടി​മു​ടി ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49 ആ​യി


മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പുഴയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിൽ 43 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വി സ്തൃതിയിൽ കാണാതായവർക്കായി വനപാലകസംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എൻഡിആർഎഫ്, പോലീസ്, റവന്യു, ഫയർഫോഴ്സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇവർക്ക് എല്ലാ സ ഹായവുമായി സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രംഗത്തുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed