ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കും


ന്യൂഡൽഹി: ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഇക്കാര്യം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ക്വറന്റീൻ കാലാവധി അവധിയായി കണക്കാക്കരുതെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

അതേസമയം, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സർക്കാരുകൾ ആരോഗ്യപ്രവത്തകരുടെ ശമ്പളം കൊടുത്തു തീർത്തോയെന്ന് പരിശോധിക്കാൻ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed