മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ച സന്പർക്കത്തിൽ വന്നവരെല്ലാം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും പറഞ്ഞു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ധർമ്മേന്ദ്രപ്രധാനും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്.