രേണുകയുടെ പാട്ട് പങ്കുവച്ച് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ സുപരിചിതയായ ഗോത്ര വർഗ കലാകാരി രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ആശസിച്ചു.രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്.
അതേസമയം സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ അടുത്ത സിനിമയിൽ രേണുക പാടുമെന്ന് അറിയിച്ചിട്ടുണ്ട്.