സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും; മരിച്ചത് കോഴിക്കോട് ബീച്ച് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ്(49) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ ഉറവിടം എവിടെയെന്ന് വ്യക്തമല്ല. മുൻപ് മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസൻ (67) രാവിലെ മരണമടഞ്ഞിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം രണ്ട് ആയി.
ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിലായിരുന്ന കുട്ടി ഹസന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 69 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു.