അമിത വേഗത്തിൽ കാറോടിച്ച് പൃഥ്വിരാജും ദുൽഖറും; പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് അന്വേഷണം


കൊച്ചി: പൃഥിരാജും ദുൽഖർ സൽ‍മാനും ആഡംബര കാറുകളിൽ മത്സരയോട്ടം നടത്തിയെന്ന വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങൾ ആഡംബര കാറുകളിൽ മത്സരയോട്ടം നടത്തിയെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിരത്തിലൂടെ പോവുന്ന ആഡംബര കാറുകളെ ബൈക്കിൽ രണ്ട് യുവാക്കൾ പിന്തുടർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം− കൊച്ചി സംസ്ഥാനപാതയിലാണ് സംഭവം നടന്നത്.

പോർഷെ, ലംബോർഗിനി മോഡലുകളാണ് വീഡിയോയിൽ കാണുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം −കൊച്ചി റൂട്ടിലുള്ള വേഗത കണ്ടെത്തുന്ന ക്യാമറകൾ പരിശോധിക്കാൻ‍ എംവിഡിയുടെ ഓട്ടോമേറ്റഡ് എൻഫോഴ്‌സ്‌മെന്റ് വിംഗിന് നിർദ്ദേശം നൽകി. ‘താരങ്ങൾ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്ന് ഇപ്പോൾ നിഗമനത്തിലെത്താന്‍ കഴിയില്ല. ക്യാമറകൾ പരിശോധിച്ച് വാഹനത്തിന്റെ ആർസി ഉടമയ്ക്ക് നോട്ടീസ് നൽകും, ‘എംവിഡി ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed