സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കൊഫെപോസ ചുമത്തും


തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെയാണ് കൊഫെപോസ ചുമത്തുക. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും. അതേസമയം, ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാന്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed