ഉറവിടമറിയാത്ത കൊവിഡ് കേസുകൾ; തലസ്ഥാനം അതീവ ജാഗ്രതയിൽ; പാളയം മാർക്കറ്റ് അടച്ചു


തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന ജില്ല കൂടുതൽ ജാഗ്രതയിലേക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒന്പതു പേരിൽ നാലുപേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇതിൽ മൂന്നു പേർക്ക് രോഗം പകർ‍ന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതോടെ ജില്ലയിൽ റിപ്പോർ‍ട്ട് ചെയ്ത ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 22 ആയി. സാഫല്യം കോംപ്ലക്‌സിൽ‍ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരൻ‍, ബാലരാമപുരം ആലുവിള സ്വദേശി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ഉറവിടം അറിയാത്തത്. നഗരസഭ പരിധിയിൽ 18 ഇടങ്ങളിലും നെയ്യാറ്റിൻകര മുൻ‍സിപ്പാലിറ്റിയിലെ വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ തളയൽ എന്നിവിടങ്ങളുമാണ് കണ്ടയ്ന്‍മെന്റ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

നഗരസഭയിലെ പാളയം, പൂന്തുറ, വഞ്ചിയൂർ മേഖലയിലെ അത്താണി ലൈൻ‍, അന്പലത്തറ, പുത്തന്‍പള്ളി, മാണിക്യ വിളാകം, ബീമാപള്ളി ഈസ്റ്റ്, ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്, കാലടി, ഐരാണി മുട്ടം, വള്ളക്കടവ് പുത്തന്‍പാലം, തൃക്കണ്ണാപുരം ടാഗോർ നഗർ എന്നിവിടങ്ങളാണ് കണ്ടയ്ന്‍മെന്റ് സോണുകൾ‍. മാരായമുട്ടത്ത് നിന്നും സേലത്തു പോയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാരായമുട്ടത്തും പ്രത്യേക നിരീക്ഷണം നടത്തും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed