കെഎസ്ആർടിസി കണ്ടക്ടർക്ക് കോവിഡ്: അങ്കമാലി ഡിപ്പോ അടച്ചു


അങ്കമാലി: കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോ അടച്ചു. അങ്കമാലി −ആലുവ റൂട്ടിൽ ഓർഡിനറി ബസിലെ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 23, 24,25 തിയതികളിലാണ് മലപ്പുറം മങ്കട സ്വദേശിയായ ഇദ്ദേഹം അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഈ ദിവസങ്ങളിൽ നിരവധി ട്രിപ്പുകളിൽ ജോലി ചെയ്തിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നു.  ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ മുതൽ ബസ് ഡിപ്പോയുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്ന് ഇന്ന് സർവീസുകൾ ഒന്നും നടത്തിയിട്ടില്ല. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡരുകിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed