ബസ് ചാർജ് വർദ്ധന കൊവിഡ് കാലത്തേക്ക് മാത്രം


തിരുവനന്തപുരം ബസ് ചാർജ് വർദ്ധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലത്ത് ബസ് നിരക്ക് എത്രയായിരിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. മറ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തേയുള്ള മിനിമം ചാർജ് 8 രൂപ എന്നത് പത്ത് രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. രണ്ടര കിലോമീറ്റർ ദൂരത്തിന് പത്ത് രൂപയും തുടർന്നുള്ള രണ്ട് കിലോമീറ്ററിന് പന്ത്രണ്ട് രൂപയും ഈടാക്കമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ മിനിമം ചാർജിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. മിനിമം ചാർജ് ദൂരപരിധി രണ്ടര കിലോമീറ്ററായി കുറച്ചു. ആദ്യത്തെ രണ്ടര കിലോമീറ്ററിന് എട്ട് രൂപ ഈടാക്കും. തുടർന്നുള്ള രണ്ടര കിലോമീറ്ററിന് പത്ത് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ സ്‌കൂളുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed