കരിപ്പൂർ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും


മലപ്പുറം: കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല. അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാണ് തീരുമാനം. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ടെർമിനൽ മാനേജർ കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇതിന് ശേഷം ജോലിക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ന് കൊവിഡ് പരിശോധനാഫലം പുറത്തുവരുന്പോഴും അദ്ദേഹം ജോലിയിലായിരുന്നു. ആരോഗ്യപ്രവർത്തകരെത്തി ഇവിടെ നിന്ന് നേരിട്ട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed