കോപ്പ ഇറ്റാലിയ: ഇന്റർ മിലാൻ ഫൈനലിൽ, മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ


റോം: കൊവിഡ് നിയന്ത്രണ വിധേയമായ ശേഷമുള്ള ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശ. കോപ്പ ഇറ്റാലിയ സെമിയിൽ എ സി മിലാനെതിരായ മത്സരത്തിൽ താരം പെനാൽറ്റി നഷ്ടപ്പെടുത്തി. അടച്ചിട്ട േസ്റ്റഡിയത്തിൽ നടന്ന മത്സരം ഗോൾ‍രഹിത സമനിലയിൽ കലാശിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ യുവന്റസ് ഫൈനലിലേക്കു മുന്നേറി.

നേരത്തേ മിലാന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയില്‍ നടന്ന ആദ്യപാദ സെമി 1−1ന് അവസാനിച്ചിരുന്നു. അന്ന് ഒരു എവേ ഗോൾ നേടാൻ കഴിഞ്ഞുവെന്നതാണ് യുവന്റസിനു തുണയായത്. ഇന്റർമിലാൻ‍− നാപ്പോളി സെമി ഫൈനലിലെ വിജിയകളാണ് ഫൈനലിൽ യുവന്റസിന്റെ കാത്തിരിക്കുന്നത്.

15ാം മിനിറ്റിലായിരുന്നു യുവന്റസിന് അനുകൂലമായി കളിയിൽ പെനാൽറ്റി അനുവദിച്ചത്. എന്നാൽ കിക്കെടുത്ത ക്രിസ്റ്റ്യനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിൽ തട്ടിതെറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed