കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ജയം. പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകും. പി.കെ രാഗേഷിന് 28 വോട്ടുകൾ കിട്ടി. എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ടുകൾ കിട്ടി. എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെയാണ് ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെ പുറത്താക്കിയത്. കാലാവധി അവസാനിക്കാൻ നാലു മാസം അവശേഷിക്കേയാണ് കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

