കൂടത്തായി കേസ്; പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചു


കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ. മകൻ റോമോയെ ജോളി 3 തവണ വിളിച്ചുവെന്നും സംഭാഷണം 20 മിനിട്ടിലധികം നീണ്ടുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ സാക്ഷിയായ റോമോയെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു ജോളിയെന്ന് നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. 

കോഴിക്കോട് ജില്ലാ ജയിലിൽ വച്ച് ജോളി നിരന്തരം ഫോൺ ഉപയോഗിച്ചുവെന്നാണ് എട്ടാം തീയതി നോർത്ത് സോൺ ഐജി ജയിൽ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇരുപത് മിനുട്ട് നീണ്ട സംഭാഷണത്തിൽ കേസിലെ നിർണ്ണായക സാക്ഷിയായ റെമോയെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും, സംഭാഷണത്തിന്‍റെ ഓഡിയോ റെമോ കേൾപ്പിച്ചു നൽകിയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. മേയ് മാസം 20നായിരുന്നു അവസാനത്തെ ഫോൺ വിളി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed