തൃശ്ശൂരിൽ സ്ഥിതി ഗുരുതരം: സന്പൂർണ ലോക്ഡൗൺ വേണമെന്ന് ആവശ്യം
തൃശ്ശൂർ: തൃശ്ശൂരിൽ കൂടുതൽ പേർക്ക് സന്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സന്പൂർണ ലോക്ഡൗൺ വേണമെന്ന് ടിഎൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. തൽക്കാലത്തേയ്ക്കെങ്കിലും സന്പൂർണ ലോക്ഡൗൺ വേണം. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
14 പേർക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. സെൻട്രൽ വെയർഹൗസ് അടച്ചു. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി എസി മൊയ്തീന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം യോഗം വിളിച്ചുചേർത്തു. ഇന്നലെ 25 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

