മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുൾ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

