ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ ഈ മാസം തുറക്കും; രണ്ടിടത്തും വെർച്ച്വൽ ക്യൂ സംവിധാനം


തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ഈ മാസം 14 മുതൽ 28 വരെയായിരിക്കും ശബരിമല തുറക്കുക. മണിക്കൂറിൽ 200 പേർക്കായിരിക്കും ഇവിടെ പ്രവേശനം. വെർച്ച്വൽ ക്യൂ വഴിയായിരിക്കും പ്രവേശനം. ഒരേസമയം 50 പേർക്ക് ദർശനത്തിന് അനുമതി നൽകും. പൂജാരിമാർക്ക് ശബരിമലയിൽ പ്രായപരിധി പ്രശ്നമില്ല. 

10 വയസിന് താഴെയുള്ളവർക്കും 65 വയസിനന് മുകളിലുള്ളവർക്കും ശബരിമലയിൽ പ്രവേശനമുണ്ടാവില്ല. പന്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദർശനം ഉണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പന്പ വരെ സ്വകാര്യ വാഹനങൾക്ക് പ്രവേശനം ഉണ്ടാവും. അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.

അതേസമയം ജൂൺ 15 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെർച്ച്വൽ ക്യൂ തുടങ്ങും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഒരു ദിവസം 600 പേർക്ക് ദർശനം നടത്താന്‍ കഴിയും. ചൊവ്വാഴ്ച മുതൽ ദർശനം നടത്താൻ ക്ഷേത്രത്തിൽ കൗണ്ടർ ബുക്കിംഗ് നടത്തണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് വലിയന്പലം വരെ മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലം ഇല്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed