മദ്യപാനത്തിനിടെ വാക്കുതർക്കം: സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു


മലപ്പുറം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീനാണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

ശിഹാബുദ്ധീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതികളായ വെള്ളിയാന്പുറം സ്വദേശികളായ രാഹുൽ, സൂഫിയാൻ എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

You might also like

Most Viewed