സെഹ്‌ലയിലെ അഗ്നിബാധ; ഒരാൾ മരിച്ചു

മനാമ: ബഹ്‌റൈനിലെ സെഹ്‌ലയിലെ ഒരു കെട്ടിടത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപെട്ടു. ബംഗ്ലാദേശ് സ്വദേശിയയായ മുഹമ്മദ് ജിന്ന എന്നയാളാണ് മരണപ്പെട്ടത്. മുപ്പത്തിയൊൻപതു വയസായിരുന്നു പ്രായം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത വീട്ടുക്കാർ ഈ സംഭവം അറിഞ്ഞത്. തുടർന്ന് നാല് ഫയർ എഞ്ചിനുകളിലായി പതിനാറു അഗ്നിശമന ജീവനക്കാരാണ് തീയണക്കാൻ ഇവിടെ എത്തിയത്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല.