മഹാരാഷ്ട്രയിൽ നിന്ന് എത്തിയത് തീവ്രത ഏറിയ വൈറസ് എന്ന് കാസർഗോഡ് കളക്ടർ


കാസർഗോഡ്: മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കൊവിഡ് രോഗബാധിതനുമായുള്ള സന്പർക്കത്തിലൂടെ രോഗം പിടിപെട്ടവരിൽ എത്തിയത് തീവ്രതയുള്ള വൈറസ് ആണെന്ന് കാസർഗോഡ് കളക്ടർ ഡോ. ഡി സജിത് ബാബു. രോഗിയുമായി നേരിയ സന്പർക്കം ഉണ്ടായവർക്ക് പോലും രോഗം കിട്ടി. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.

ഒരു ഇടവേളക്ക് ശേഷം ജില്ലയിൽ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു‍. രോഗം പടുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കുന്നില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രോഗ ബാധിതന്‍റെ സന്പ‍ർ‍ക്കപ്പട്ടികയുള്ള പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സന്പർക്കമുള്ള പ്രദേശങ്ങൾ മാത്രം  അടച്ചിടുമെന്നും കളക്ടർ സജിത് ബാബു പറഞ്ഞു. 

ജില്ലയിൽ രോഗികളുടെ എണ്ണം ഉയർന്നേക്കും. എന്നിരുന്നാലും  ഇപ്പോഴും കാര്യങ്ങൾ മനസില‌ാക്കാത്തവരുണ്ട്. പുറത്ത് നിന്ന് എത്തുന്നവർ കൂടുതലാകുന്നതിന് അനുസരിച്ച് പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് കളക്ടർ നൽകുന്ന മുന്നറിയിപ്പ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed