കോവിഡ്−19: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിൽ കർശന നടപടികളുമായി പോലീസ്


കോൽക്കത്ത: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിൽ കർശന നടപടികളുമായി പോലീസ്. നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ലാത്തിയടി ഉൾപ്പെടെയുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നു. പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയുന്നതും ലാത്തിപ്രയോഗം നടത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈക്കിൾ റിക്ഷകളിൽ സഞ്ചരിച്ചവരെ തടഞ്ഞു നിർത്തി സൈക്കിളിന്‍റെ കാറ്റൂരി വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇനിയും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed