കുറ്റവാളിയെന്ന് തെളിയുംവരെ ഗൺമാൻ തനിക്കൊപ്പം ഉണ്ടാകും

തിരുവനന്തപുരം: പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുള്ള ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കുറ്റവാളിയെന്ന് തെളിയും വരെ അദ്ദേഹം തന്‍റെ ഗൺമാനായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സനിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പതിനൊന്ന് പ്രതികളുള്ള കേസിൽ കടകംപള്ളിയുടെ ഗൺമാൻ സനിൽ കുമാർ മൂന്നാം പ്രതിയാണ‌്‍. പേരൂർക്കട പോലീസ് 2019−ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.