തൊഴിലാളികൾക്ക് ആശ്വാസമായി ബജറ്റ്

തിരുവനന്തപുരം: തൊഴിലാളികൾക്ക് ആശ്വാസമായി ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ്. പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ആശാവർക്കർമാർക്കും ശമ്പളം വർദ്ധിപ്പിച്ച് ബജറ്റിൽ നിർദ്ദേശം. പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും 500 രൂപ അധിക വേതനം നൽകുമെന്നാണ് പ്രഖ്യാപനം. ആശാവർക്കർമാരുടെ ഹോണറേറിയം 500 രൂപയായും വർദ്ധിപ്പിച്ചു. പാചക തൊഴിലാളികളുടെ കൂലിയിൽ 50 രൂപയുടെ വർദ്ധനവും വരുത്തി. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇതരതൊഴിലുകൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തി.