കൊച്ചി നഗരത്തിനായി ബജറ്റിൽ വന്പൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: കേരളത്തിന്‍റെ മെട്രോ നഗരമായ കൊച്ചിയുടെ വളർച്ചയ്ക്കായി സംസ്ഥാന ബജറ്റിൽ വന്പൻ പ്രഖ്യാപനങ്ങൾ. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.