ഷെയ്ൻ വിവാദം; നിർമ്മാതാക്കളുമായി ചർച്ചയ്ക്കൊരുങ്ങി താരസംഘടന


കൊച്ചി: താരസംഘടനയായ അമ്മ ഷെയ്ൻ‌ നിഗം വിഷയം വീണ്ടും ചർ‌ച്ച ചെയ്യും. കൊച്ചിയിൽ ചേരുന്ന നിർവാഹക സമിതിയോഗത്തിൽ ഷെയ്ൻ‌ വിഷയം ചർച്ച ചെയ്യുമെന്ന് "അമ്മ' അറിയിച്ചു. യോഗത്തിലേക്ക് ഷെയ്ൻ‌ വിളിച്ചുവരുത്തും. ജനുവരി ഒമ്പതാം തീയതിയാണ് നിർവാഹക സമിതിയോഗം ചേരുന്നത്. ഷെയ്ൻ‌ കേട്ട ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായി "അമ്മ' ചർച്ച നടത്തും. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിനും വെയിൽ , ഖുർബാനി സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനും ഷെയ്നിന്‍റെ കൈയിൽ നിന്ന് "അമ്മ'ഉറപ്പ് വാങ്ങും. ഇതിന് ശേഷമാകും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ച. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. 

നേരത്തെ ഡിസംബർ 22ന് തീരുമാനിച്ചിരുന്ന നിർവ്വാഹകസമിതിയോഗം മോഹൻലാൽ സ്ഥലത്തില്ലാത്തതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. നിർമ്മാതാക്കൾക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ൻ‌ മാപ്പ് പറഞ്ഞതോടെയാണ് ചർച്ചയ്ക്ക് വഴി തെളിഞ്ഞത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ൻ‌ നിര്‍മ്മാതാക്കള്‍ക്കും കത്ത് നല്‍കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed