കർണാടക മുഖ്യമന്ത്രി‌ക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെ.എസ്.യു പ്രതിഷേധം


തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ഇന്നും പ്രതിഷേധം. കെ.എസ്.യു പ്രവർത്തകരാണ് യദ്യൂരപ്പയ്ക്കെതിരെ പ്രതിഷേധിച്ചത്. കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനു പുറത്ത് ഇവർ പ്രതിഷേധവുമായെത്തിയത്. 

ഇവർ യെദ്യൂരപ്പയ്ക്കു നേരെ കരിങ്കൊടി വീശി. യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിനു മുന്പിലേക്ക് പ്രതിഷേധക്കാർ ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി. യെദ്യൂരപ്പയ്ക്കെതിരെ തിങ്കളാഴ്ചയും തിരുവനന്തപുരത്ത് പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ്− കെ.എസ്.യു പ്രവർത്തകരാണ് ഇന്നലെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed