പാലാരിവട്ടം മേൽപ്പാലം നിർമ്മാണക്കന്പനിയായ ആർ.‍ഡി.എസ്സിനെ കരിമ്പട്ടികയിൽ‍പ്പെടുത്തി


കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്‍മാണക്കമ്പനിയായ ആർ.‍ഡി.എസ്സിനെ കരിമ്പട്ടികയിൽ‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളിൽ‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുനലൂര്‍−പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ ആര്‍.ഡി.എസ്സിനെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed