സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സമൂഹ മാധ്യമങ്ങൾക്കും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിന് പുറമെ ജോലി സമയത്ത് അദ്ധ്യാപകര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കന്നിതിനും വിലക്ക്.
നേരത്തെയും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള സര്‍കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജോലി സമയത്ത് അധ്യാപകര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും സര്‍ക്കുലറും ഇതേ സര്‍ക്കുലറില്‍ തന്നെയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.