ചാരിറ്റിക്ക് നല്‍കിയ ഭൂമി മറിച്ചുവിറ്റു: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്


കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. അലക്‌സിയന്‍ ബ്രദേഴ്‌സ് അതിരുപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘനം നടത്തി മറിച്ചുവിറ്റുവെന്ന ഹര്‍ജിയിലാണ് കര്‍ദിനാള്‍, അന്നത്തെ അതിരുപത പ്രൊക്യൂറേറ്ററായിരുന്ന ഫാ.ജോഷി പുതുവയ്‌ക്കെതിരെയും പ്രാഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കാക്കനാട് സി.ജെ.എം കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് കര്‍ദിനാളും ഫാ.ജോഷി പുതുവയും നേരിട്ട് കോടതിയില്‍ ഹാജരാകണം. അലക്‌സിയന്‍ ബ്രദേഴ്‌സ് സന്യാസ സമൂഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അതിരൂപതയ്ക്ക് നല്‍കിയ ഭൂമിയാണ് മറിച്ചുവിറ്റത്. അലക്‌സിയന്‍ ബ്രദേഴ്‌സുമായി ഭൂമി കൈമാറ്റ സമയത്ത് അതിരൂപത ഉണ്ടാക്കിയ കരാര്‍ മറച്ചുവച്ചായിരുന്നു വില്‍പ്പന. 16 ആധാരങ്ങളായി മുറിച്ചാണ് ഭൂമി വിറ്റത്. ഇതില്‍ മൂന്നു ആധാരങ്ങളില്‍ നടന്ന വില്‍പ്പന ചൂണ്ടിക്കാട്ടിയാണ് ജോഷി വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴു കേസുകള്‍ കൂടി കര്‍ദിനാളിനെതിരെയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed