തിരിച്ചറിയാൻ അവസരം നൽകിയില്ല: മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കൾ


പാലക്കാട്∙ അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കൾ. കൊല്ലപ്പെട്ട കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണു മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു നടപടി. 
മൃതദേഹങ്ങൾ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇൻക്വസ്റ്റിനു മുന്‍പു നടപടിക്രമങ്ങൾ പാലിച്ചില്ല. റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് കാർത്തിയുടെ അമ്മയും സഹോദരിയും  കളക്ടർക്കു പരാതി നൽകി. കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽ നിന്ന് 5 തിരകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയിൽ ഉൾപ്പെടെ ഇവരുടെ ശരീരത്തിൽ‌ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. രമയുടേയും കാർത്തിയുടേയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed