വാളയാര്‍ കേസില്‍ ഇടപെടാന്‍ വനിതാ കമ്മീഷന് നിയമപരമായ തടസമെന്ന് എം.സി. ജോസഫൈന്‍
കൊച്ചി∙ കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. വാളയാര്‍ കേസില്‍ ഇടപെടാന്‍ വനിതാ കമ്മിഷന് നിയമപരമായ തടസങ്ങളുണ്ട്. എന്നാൽ സംഭവത്തില്‍ കമ്മിഷന് അതീവ ആശങ്കയുണ്ടെന്നും സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും ചെയ്തിരുന്നതായും എം.സി. ജോസഫൈൻ പറഞ്ഞു.
അതേ സമയം വാളയാര്‍ കേസിന്റെ തുടര്‍നടപടികളില്‍ വീഴ്ചപറ്റിയെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പോലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ചപറ്റിയതെന്നു പരിശോധിക്കും. മുഖ്യമന്ത്രിക്കും അതു ബോധ്യപ്പെട്ടതുകൊണ്ടാണ് ന്യായീകരിക്കാത്തതെന്നും മന്ത്രി ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

