മരട്; ഉ​ത്ത​ര​വി​ൽ ഒ​രു​വ​രി​പോ​ലും മാ​റ്റി​ല്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ ഒരുവരിപോലും മാറ്റില്ലെന്നും വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും ഉടമകളോട് സുപ്രീംകോടതി.  ഫ്ളാറ്റ് ഉടമകളുടെ ഹർജി പരിഗണിക്കുന്പോഴാണ് ജസ്റ്റീസ് അരുൺ മിശ്ര ക്ഷുഭിതനായത്. കോടതിയുടെ സമയം പാഴാക്കരുതെന്നും ബഹളംവയ്ക്കരുതെന്നും കോടതി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. 

എന്നാൽ എല്ലാ ഫ്ളാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. രേഖകളിൽ കുറഞ്ഞ നിരക്കുള്ള ഫ്ളാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ നൽകണം. ഇതിനായി 20 കോടി രൂപ ഫ്ളാറ്റ് നിർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed