വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്


കാസര്‍ഗോഡ്: കാസര്‍ഗോഡ് വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്. കൊല്ലം സ്വദേശിയായ പ്രമീളയെയാണ് കാണാതായത്. പ്രമീളയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് ഭര്‍ത്താവ് സില്‍ജോ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.  
കഴിഞ്ഞമാസം 19–ാം തിയതിയാണ് പ്രമീളയെ കാണാതായത്. 20ന് സില്‍ജോ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് സില്‍ജോയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയപ്പോഴാണ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഭാര്യയെ കൊന്നുവെന്ന സില്‍ജോയുടെ വെളിപ്പെടുത്തല്‍ പോലീസ് വിശ്വസിച്ചിട്ടില്ല. സില്‍ജോയും പ്രമീളയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബം തികച്ചും സന്തുഷ്ടരായാണ് കഴിഞ്ഞതെന്ന് വിദ്യാനഗറിലെ അയല്‍ക്കാരും സുഹൃത്തുക്കളും പോലിസിനോട് പറഞ്ഞു. മൃതദേഹം പുഴയില്‍ തള്ളിയെങ്കിൽ ഇതിനകം എവിടെയെങ്കിലും പോങ്ങുമായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed