കൂടത്തായി മരണപരന്പര: ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു


കോഴിക്കോട്: കൂടത്തായി ദുരൂഹമരണക്കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ജുവലറി ജീവനക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ജോളിയുടെ ബന്ധുവുമാണ്. ജോളിയെ ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ ഇന്ന് വൈകിട്ടു തന്നെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.  ബന്ധുക്കളായ ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്നാണ് സംഭവിച്ചതെന്നും ഫോറൻസിക് പരിശോധനയിൽ ഇവരുടെ ശരീരത്തിൽനിന്നും ചെറിയ അളവിൽ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായും വടകര റൂറൽ എസ്പി വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed