സര്‍ക്കാര്‍ ഭൂമി കയ്യേറി; മന്ത്രി എം.എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈംബ്രാഞ്ച്


തൊടുപുഴ: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരനും കുടുംബാംഗങ്ങള്‍ക്കും എതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. ക്രമക്കേടിനുവേണ്ടി വില്ലേജ് ഓഫീസിലെ രേഖകള്‍ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. 2004-05 കാലയളവില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് 2007 ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ലംബോധരന്റെ ഭാര്യാ സഹോദരനായ പി.എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോധരന്‍ രണ്ടാം പ്രതിയും. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed