പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചു പണിയേണ്ടതില്ല: ഇ.ശ്രീധരൻ

കൊച്ചി: പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നൽകുമെന്നും ശ്രീധരൻ നിർമിച്ച് രണ്ടര വർഷത്തിനുള്ളിൽ നിലവിലെ പാലം പൊളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാസത്തിനകം ജോലികൾ തുടങ്ങുമെന്നും ഒരു വർഷത്തിനകം പുനഃര്‍നിര്‍മ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ശ്രീധരൻ പറഞ്ഞു. പുതുക്കി പണിയുന്ന പാലത്തിന്‍റെ ഡിസൈനുകൾ തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പൂര്‍ണമായും പൊളിച്ച് പണിയാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ശ്രീധരന്‍റെ വാക്കുകൾ.