ആഗസ്റ്റ് ഏഴിന് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്‍റെ പ്രവചനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഈ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചേക്കും. മുൻകരുതലെന്ന നിലയിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ‍ യെല്ലോ−, ഓറഞ്ച് അലർട്ടുകൾ‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഗുജറാത്ത് മുതൽ കേരളം വരെയുള്ള തീരമേഖലയിൽ മഴപ്പാത്തി രൂപം കൊണ്ടുവെന്നും ഇതുമൂലം കർണാടകയിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റും പ്രവചിക്കുന്നു. 

 

ആഗസ്റ്റ് 4 ഞായർ  

യെല്ലോ അലർ‍ട്ട് −  കണ്ണൂർ, കാസർഗോഡ് 

ആഗസ്റ്റ് 5 തിങ്കൾ

യെല്ലോ അലർട്ട് − കോഴിക്കോട്, കണ്ണൂർ‍, കാസർഗോഡ് 

ആഗസ്റ്റ് 6 ചൊവ്വ − 

ഓറഞ്ച് അലർ‍ട്ട് − കണ്ണൂർ‍, കോഴിക്കോട്

യെല്ലോ അലർ‍ട്ട് − കാസർഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട

ആഗസ്റ്റ് 7 ബുധനാഴ്ച 

ഓറഞ്ച് അലർ‍ട്ട് − കാസർഗോഡ്, കണ്ണൂർ‍, കോഴിക്കോട്, വയനാട്,  ഇടുക്കി, പത്തനംതിട്ട 

You might also like

  • Lulu Exchange
  • Straight Forward

Most Viewed